Saturday 24 November 2007

ആത്മരോദനം

പ്രകൃതീ, ചടുലമാം താണ്ഡവ മുദ്രകള്‍ തീര്‍ത്തു നീ
ചേതനയറ്റൊരാ മൂകമാം മാത്രയില്‍
കനലൂറും നാളുകള്‍ കാറ്റില്‍ മറഞ്ഞപ്പോള്‍
‍മമഹൃദയം തേങ്ങി നിന്‍ മടിയില്‍ തളര്‍ന്നു പോയ്

ഇന്നു നീ ശക്തയാം കാളിതന്‍ രൂപമായ്
നിന്‍ മക്കളോ ഹംസവേഷമായ് മാറിയോ?
ശാന്തമായ് നിന്‍ മുഖം ദര്‍ശിച്ചു ഞാനന്നു
ശാശ്വത വീഥികള്‍ മുമ്പില്‍ നിറഞ്ഞപ്പോള്‍

ഇന്നു ഞാന്‍ പതിതനാം പദയാത്രികന്‍ മാത്രം
ഇന്നു ഞാന്‍ പാര്‍വണം തീരാത്ത ജന്മമായ്
ആത്മാവിലൂറുന്ന കണ്ണുനീര്‍ത്തുള്ളികള്‍
‍അര്‍പ്പിച്ചു നിന്‍ മടിത്തട്ടില്‍ മയങ്ങി ഞാന്‍

അവതാളമൊഴുകുന്ന വീണയായെന്‍ മനം
അതിലാര്‍ദ്ര ഭിക്ഷയായ് തന്നു നീ സാന്ത്വനം
എന്നിരുന്നാലും നിന്‍ കണ്‍കളില്‍ തെളിയുന്ന
നക്ഷത്ര ദീപങ്ങള്‍ നോക്കി ഞാന്‍ കേഴുന്നു

നിര്‍ത്തൂ നിന്‍ താണ്ഡവം മായട്ടെ കോലങ്ങള്‍
നിത്യവും ശാന്തമായ് തീരട്ടെ നിന്‍ മനം.

17 comments:

നോബി ബിജു said...

പ്രകൃതീ, ചടുലമാം താണ്ഡവ മുദ്രകള്‍ തീര്‍ത്തു നീ
ചേതനയറ്റൊരാ മൂകമാം മാത്രയില്‍
കനലൂറും നാളുകള്‍ കാറ്റില്‍ മറഞ്ഞപ്പോള്‍
മമഹൃദയം തേങ്ങി നിന്‍ മടിയില്‍ തളര്‍ന്നു പോയ്

ഒരു കൊച്ചുകവിത.

കുറുമാന്‍ മാഷിന്റെ വൃന്ദ എന്ന മാലാഖ എന്ന സംഭവകഥ വായിച്ചതിനു ശേഷം ഇപ്പോഴും അത് മനസ്സില്‍ ഒരു തേങ്ങലായി നിലനില്‍ക്കുന്നു. അപ്പോള്‍ തോന്നിയ ചില വരികള്‍.

മഴത്തുള്ളി said...

നോബി,

“നിര്‍ത്തൂ നിന്‍ താണ്ഡവം മായട്ടെ കോലങ്ങള്‍
നിത്യവും ശാന്തമായ് തീരട്ടെ നിന്‍ മനം.“

ഇങ്ങനെ തന്നെ നമുക്ക് ആശിക്കാം. എന്തായാലും കവിത വളരെ അര്‍ത്ഥവത്തായി എഴുതിയിരിക്കുന്നു. കുറുമാന്റെ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു. ശരിക്കും വിഷമമായി അതു വായിച്ചപ്പോള്‍. ജീവിതം ഇങ്ങനെയാണല്ലോ. എപ്പോഴും എന്തും എവിടെ വച്ചും സംഭവിക്കാം. :(

അഭിനന്ദനങ്ങള്‍. ഇനിയും എഴുതുക.

ശെഫി said...

വായിച്ചു

കുറുമാന്‍ said...

ഇന്നു ഞാന്‍ പതിതനാം പദയാത്രികന്‍ മാത്രം
ഇന്നു ഞാന്‍ പാര്‍വണം തീരാത്ത ജന്മമായ്
ആത്മാവിലൂറുന്ന കണ്ണുനീര്‍ത്തുള്ളികള്‍
‍അര്‍പ്പിച്ചു നിന്‍ മടിത്തട്ടില്‍ മയങ്ങി ഞാന്‍
- വരികള്‍ ഇഷ്ടായി.

[ nardnahc hsemus ] said...

ഒരു സംശയം,
അവതാളമോ അപതാളമോ?
ഇനിയുമെഴുതുക.

ദിലീപ് വിശ്വനാഥ് said...

വരികള്‍ ഇഷ്ടമായി.

Promod P P said...

വളരെ നല്ല എഴുത്ത്..

എഴുതി തെളിഞ്ഞ ഒരാള്‍ക്കേ ഇത്രയും ആര്‍ജ്ജവത്തോടെ എഴുതാന്‍ കഴിയു..

അഭിനന്ദനങ്ങള്‍

Jipson said...

Super.I never expected this from you. anyway congrats.Can I expect more from you again?

ancy said...

yes indeed it is very good hearty congrats and best wishes for future work i am proud of you!!!!!!!!

ancy said...

Hearty ccongrats a commendable work done looking forward to see more of it <

Sherlock said...

തീക്ഷണമായ വരികള്‍..നന്നായിരിക്കുന്നു..:)

Anna said...

Noby,

Hearty Congrats from me. .Expecting more from you in future also.

Unknown said...

Good work. Meanigfull, congrats keep it up.

മുള്ളൂക്കാരന്‍ said...

വരികള്‍ക്കിടയില്‍... ആത്മവേദന....
ഇനിയും പ്രതീക്ഷിക്കുന്നു...കൂടുതല്‍...
സ്നേഹപൂര്‍വ്വം ഷാജി മുള്ളൂക്കാരന്‍...

മഴവില്ലും മയില്‍‌പീലിയും said...

ഇത്രയും വലിയ കവിതകള്‍ ഒന്നും വിലയിരുത്താനറിയില്ല...:(..
എല്ലാ കവിതയും വായിച്ചു..ഇഷ്ടപ്പെട്ടു...

കാപ്പിലാന്‍ said...

ശക്തമായ ഒഴുക്കുള്ള ഭാഷ ..വരികള്‍ ..നല്ല അറിവ്.തുടരുക ഈ ജൈത്രയാത്ര .
അഭിനന്ദങ്ങള്‍ .

മഴത്തുള്ളി said...

നോബി, ഇന്ന് മഷിത്തണ്ടിലിട്ട കമന്റ് കണ്ടപ്പോഴാണ് ഇവിടെ വന്നത്. എത്ര നാളായി ഇവിടെ ഒരു പുതിയ പോസ്റ്റ് വന്നിട്ട്. ഒരു വര്‍ഷമാവാന്‍ പോകുന്നു. ഒരു വാര്‍ഷിക പോസ്റ്റ് പ്രതീക്ഷിക്കാമോ?