Monday 25 June 2007

അകലെ

മിഴികളില്‍ തെളിയുന്ന ദീപമേ സ്വപ്നമാം
ഉദ്യാനം തന്നിലെ പുഷ്പമേ
എവിടെ നീയിന്നു മറഞ്ഞുപോയി
എവിടെ നിന്നോര്‍മ്മകള്‍ മാഞ്ഞുപോയി

കനലെഴും രാവിന്റെ കാണാത്തടാകത്തി-
ലമരുന്ന ജ്വാലയായ് മാറി ഞാനെപ്പോഴോ
കുയിലുകള്‍ പാടുന്ന തൊടിയിലെ സന്ധ്യയില്‍
നില്‍പ്പൂ ഞാനിന്നൊരു കൈക്കുഞ്ഞതുപോലെ

കണ്‍കളില്‍ തെളിയുന്ന നക്ഷത്ര ദീപങ്ങള്‍
കാറ്റിന്റെ മര്‍മ്മരം കാല്‍ച്ചിലമ്പാകുന്നു
ഓര്‍ക്കുവനാകില്ല ഇന്നിന്റെ നാളെകള്‍
ഓര്‍മ്മകള്‍ വേദനാ പുഷ്പങ്ങളാകുന്നു

പറയൂ നീ കാലമേ പറയൂ നീയത്രയും
എവിടെ എന്‍ സ്വഗൃഹം.. എവിടെ എന്‍ സ്വപ്നങ്ങള്‍..

- നോബി ബിജു -

8 comments:

നോബി ബിജു said...

“കനലെഴും രാവിന്റെ കാണാത്തടാകത്തി-
ലമരുന്ന ജ്വാലയായ് മാറി ഞാനെപ്പോഴോ
കുയിലുകള്‍ പാടുന്ന തൊടിയിലെ സന്ധ്യയില്‍
നില്‍പ്പൂ ഞാനിന്നൊരു കൈക്കുഞ്ഞതുപോലെ“

കൂട്ടുകാരേ ഒരു കൊച്ചുകവിത. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ? അതുപോലെ തെറ്റുകള്‍ തിരുത്തുമല്ലോ?

സുല്‍ |Sul said...

നോബി
ബൂലോകത്തേക്ക് സ്വാഗതം.

കവിത നന്നായിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു.
-സുല്‍

Unknown said...

നന്നായിരിക്കുന്നു....
തുടരുക...

മഴത്തുള്ളി said...

നോബി,

നല്ല ഒഴുക്കുള്ള കവിത. തുടക്കം തന്നെ വളരെ നന്നായിരിക്കുന്നു. ഇനിയും ഇതുപോലെ നല്ല കവിതകളും കഥകളുമൊക്കെ പോരട്ടെ.

പിന്നെ ഈ കവിതയില്‍ ഒരു ഗൃഹാതുരത്വവും ദുഖഭാവവും തോന്നുന്നുണ്ടല്ലോ.

നോബി ബിജു said...

എന്റെ കൊച്ചുകവിത വായിച്ച് അഭിപ്രായം എഴുതിയവര്‍ക്കെല്ലാം വളരെ നന്ദി.

സുല്‍, സ്വാഗതത്തിനു വളരെ നന്ദി. ഇനിയും എഴുതാന്‍ നോക്കാം.

പൊതുവാള്‍, വളരെ നന്ദി.

മഴത്തുള്ളി, നന്ദി, ഇനിയും ഇതുപോലെയുള്ള കവിതകള്‍ എഴുതാന്‍ ശ്രമിക്കാം.

Rasheed Chalil said...

നന്നായിരിക്കുന്നു.

സ്വാഗതം.

നോബി ബിജു said...

ഇത്തിരിവെട്ടം,

എന്റെ ബ്ലോഗില്‍ വന്നതിനും വായിച്ച് കമന്റിട്ടതിനും‍ വളരെ നന്ദി.

Jipson said...

Akaleyil oru vedhana sparshichariyaan saadhikkunnu. Kollam oru nostalgic feel und.